മേയ് 31, 2012

I C U


I   C   U

ജനിച്ചപ്പോള്‍
എന്നെ കാണാന്‍ വന്ന
എല്ലാവരും
എന്നില്‍
നിന്നെ കണ്ടു

അല്ലെങ്കിലും
ഓരോരുത്തരും
നിന്ടെ കയ്യോപ്പാണല്ലോ

പിന്നെ
ഞാന്‍ സ്വയം
നടന്നു തുടങ്ങിയപ്പോള്‍ മുതല്‍
തുടങ്ങി
എന്റെ വഴി
നിന്നില്‍ നിന്ന്
അകലേക്ക്‌
നയിക്കുന്നതായിരുന്നു

അന്ന് മുതല്‍
എനിക്ക് ചുറ്റുമുള്ളവര്‍
എനിക്ക് ശത്രുക്കളായി
എന്റെ മുഖത്ത്
അവര്‍
നിന്ടെ ശത്രുവിനെയും
ദര്ശിെച്ചു

ചുവന്ന പൂക്കള്‍
കൊണ്ട് നിന്നെ
അര്ചിക്കുന്നതിനു പകരം
ചോരപ്പൂക്കള്‍ കൊണ്ട്
ഞാന്‍ നിന്ടെ
ശത്രുവിനെ ഉപാസിച്ചു
നിന്ടെ ശത്രുക്കള്‍
എന്നെയും

ജീവന്ടെ
ഓരോ നാംപിനെയും
ആഘോഷിക്കുന്നതിനു പകരം
ഓരോ
സംഹാരത്തിനെയും
ഉന്മാദ മാക്കി ഞാന്‍

അപ്പോഴൊന്നും
മദാന്ധത ബാധിച്ച
ഞാന്‍ നിന്നെ കണ്ടതേയില്ല

നീ
സൃഷ്ടിച്ച എത്ര എത്ര
പൂക്കളെ
കുരുന്നുകളെ
കുരുപ്പുകളെ
തണലുകളെ
താങ്ങുകളെ

ഞാന്‍

പിഴുതെറിഞ്ഞു
പറിച്ചെറിഞ്ഞു
വെട്ടിയെറിഞ്ഞു
കശക്കിയെറിഞ്ഞു

അന്നൊന്നും
ഞാന്‍ നിന്നെ
കണ്ടതേയില്ല
കാരണം

വെളിച്ചത്തില്‍
സത്യസന്ധരായി
ശരിയായ
വഴിക്ക്
നടക്കുന്നവര്ക്ക്
നിന്നെ കാണാം

പക്ഷെ
അവരുടെ നിഴലായി
എന്റെ യാത്രകള്‍
എന്നും
ഇരുട്ടിന്ടെ
വഴികളിലൂടെയായിരുന്നല്ലോ

പിന്നെ
കാലം പോകെ
നിന്ടെ ശത്രുവിണ്ടേ
ആവേശം അടങ്ങിയപ്പോള്‍
ഞാന്‍ തളര്ന്നു  തുടങ്ങിയപ്പോള്‍

എന്റെ ശത്രുക്കള്ക്ക്
ഞാന്‍
ഭ്രാന്തമായ സന്തോഷത്തോടെ
നല്കി്യ സമ്മാനങ്ങള്‍
എനിക്ക് തന്നെ
തിരിച്ചു കിട്ടി തുടങ്ങിയപ്പോള്‍
ഞാന്‍ മെല്ലെ മെല്ലെ
എന്നെ
തിരിച്ചറിയാന്‍ തുടങ്ങി
എന്നില്‍ തന്നെ
ഉണ്ടായിരുന്ന  
നിന്നെയും

ഇന്ന്
ഞാന്‍ നല്കിനയ
സമ്മാനങ്ങള്ക്ക്
പ്രതിസമ്മാനമായി
എനിക്ക് ലഭിച്ച
വലിയ സമ്മാനം

എന്നെ
എന്റെ മുഖത്തെ
നിന്ടെ മുഖത്തോടടുപ്പിച്ചു

ഇന്ന് ഇപ്പോള്‍
നിസ്സഹായമായി
ഇവിടെ
കിടന്നു കൊണ്ട്
ഒരു തുള്ളി വെള്ളം
കുടിക്കാന്‍ പോലും
പരസഹായം വേണമെങ്കില്‍ കൂടി
ആരുടേയും
ഒരു സഹായവും ഇല്ലാതെ
എനിക്ക് നിന്നെ
വ്യക്തമായി കാണാം

നിന്നെ
കാണാത്തവരെയും

അത് കൊണ്ട്
ഞാന്‍
ഉറക്കെ
ആത്മാര്ഥ‍മായി
സത്യസന്ധമായി
നെഞ്ചില്‍ തൊട്ടു
പറയുന്നു

I     C    U  

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ