മാർച്ച് 18, 2008

കരിയാത്ത കണിക്കൊന്നകള്‍

ഈ നിലാവും ഈ കുളിര്‍കാറ്റും
ഈ സിമന്റ് കല്പടവുകളും
അമ്ലങ്ങളുടെയും പെട്രോളിന്റെയും
കുതിര്‍ന്ന മണവും
കൂടുകാരുടെ കലപിലകളും പിന്നെ
യുവതുര്‍ക്കികളുടെ മുദ്രവാക്യങ്ങളും
ഇതിനിടയിലെ പാളി നോട്ടങ്ങളും
രാഷ്ട്രീയക്കാരന്റെ ഉപവാസം പോലത്തെ
കൊച്ചു കൊച്ചു കടുത്ത വിരഹങ്ങളും
വെറുതെ കണ്ണുകളില്‍ നോക്കിയും നോക്കാതെയും
അടുത്തിരുന്നത് കൊണ്ടു മാത്രം മറന്ന
വിശപ്പും ദാഹവും പിന്നെ 
നിലാവ് പോലെ കൊണ്ട വെയിലും
നേരിട്ടു പരിചയമില്ലാതിരുന്ന
ഒരുപാടു കൂട്ടുകാരികളുടെ സഹകരണവും
വാർഡന്റെയും പ്രിന്സിയുടെയും
കള്ളന്‍ ശ്രീധരന്റെയും നോട്ടങ്ങളും 
 കഥയറിയാതെ ആട്ടം കണ്ട
ഒരു പാടു സഹപാടികളും
ഞാനറിയാതെ എന്നില്‍ നിറഞ്ഞ
അനുരാഗവും
ഭൂമിയില്‍ ആദ്യം സൃഷ്ടിക്കപെട്ട
രണ്ടു പേരെ പോലെ
ജനങ്ങള്‍ക്കിടയിലും അനുഭവിച്ച
സ്വാതന്ത്ര്യം പിന്നെ പിന്നെ ...
എല്ലാം
മനസ്സില്‍ ഒരിക്കലും
കരിയാത്ത കണിക്കൊന്നകള്‍