മേയ് 31, 2012

I C U


I   C   U

ജനിച്ചപ്പോള്‍
എന്നെ കാണാന്‍ വന്ന
എല്ലാവരും
എന്നില്‍
നിന്നെ കണ്ടു

അല്ലെങ്കിലും
ഓരോരുത്തരും
നിന്ടെ കയ്യോപ്പാണല്ലോ

പിന്നെ
ഞാന്‍ സ്വയം
നടന്നു തുടങ്ങിയപ്പോള്‍ മുതല്‍
തുടങ്ങി
എന്റെ വഴി
നിന്നില്‍ നിന്ന്
അകലേക്ക്‌
നയിക്കുന്നതായിരുന്നു

അന്ന് മുതല്‍
എനിക്ക് ചുറ്റുമുള്ളവര്‍
എനിക്ക് ശത്രുക്കളായി
എന്റെ മുഖത്ത്
അവര്‍
നിന്ടെ ശത്രുവിനെയും
ദര്ശിെച്ചു

ചുവന്ന പൂക്കള്‍
കൊണ്ട് നിന്നെ
അര്ചിക്കുന്നതിനു പകരം
ചോരപ്പൂക്കള്‍ കൊണ്ട്
ഞാന്‍ നിന്ടെ
ശത്രുവിനെ ഉപാസിച്ചു
നിന്ടെ ശത്രുക്കള്‍
എന്നെയും

ജീവന്ടെ
ഓരോ നാംപിനെയും
ആഘോഷിക്കുന്നതിനു പകരം
ഓരോ
സംഹാരത്തിനെയും
ഉന്മാദ മാക്കി ഞാന്‍

അപ്പോഴൊന്നും
മദാന്ധത ബാധിച്ച
ഞാന്‍ നിന്നെ കണ്ടതേയില്ല

നീ
സൃഷ്ടിച്ച എത്ര എത്ര
പൂക്കളെ
കുരുന്നുകളെ
കുരുപ്പുകളെ
തണലുകളെ
താങ്ങുകളെ

ഞാന്‍

പിഴുതെറിഞ്ഞു
പറിച്ചെറിഞ്ഞു
വെട്ടിയെറിഞ്ഞു
കശക്കിയെറിഞ്ഞു

അന്നൊന്നും
ഞാന്‍ നിന്നെ
കണ്ടതേയില്ല
കാരണം

വെളിച്ചത്തില്‍
സത്യസന്ധരായി
ശരിയായ
വഴിക്ക്
നടക്കുന്നവര്ക്ക്
നിന്നെ കാണാം

പക്ഷെ
അവരുടെ നിഴലായി
എന്റെ യാത്രകള്‍
എന്നും
ഇരുട്ടിന്ടെ
വഴികളിലൂടെയായിരുന്നല്ലോ

പിന്നെ
കാലം പോകെ
നിന്ടെ ശത്രുവിണ്ടേ
ആവേശം അടങ്ങിയപ്പോള്‍
ഞാന്‍ തളര്ന്നു  തുടങ്ങിയപ്പോള്‍

എന്റെ ശത്രുക്കള്ക്ക്
ഞാന്‍
ഭ്രാന്തമായ സന്തോഷത്തോടെ
നല്കി്യ സമ്മാനങ്ങള്‍
എനിക്ക് തന്നെ
തിരിച്ചു കിട്ടി തുടങ്ങിയപ്പോള്‍
ഞാന്‍ മെല്ലെ മെല്ലെ
എന്നെ
തിരിച്ചറിയാന്‍ തുടങ്ങി
എന്നില്‍ തന്നെ
ഉണ്ടായിരുന്ന  
നിന്നെയും

ഇന്ന്
ഞാന്‍ നല്കിനയ
സമ്മാനങ്ങള്ക്ക്
പ്രതിസമ്മാനമായി
എനിക്ക് ലഭിച്ച
വലിയ സമ്മാനം

എന്നെ
എന്റെ മുഖത്തെ
നിന്ടെ മുഖത്തോടടുപ്പിച്ചു

ഇന്ന് ഇപ്പോള്‍
നിസ്സഹായമായി
ഇവിടെ
കിടന്നു കൊണ്ട്
ഒരു തുള്ളി വെള്ളം
കുടിക്കാന്‍ പോലും
പരസഹായം വേണമെങ്കില്‍ കൂടി
ആരുടേയും
ഒരു സഹായവും ഇല്ലാതെ
എനിക്ക് നിന്നെ
വ്യക്തമായി കാണാം

നിന്നെ
കാണാത്തവരെയും

അത് കൊണ്ട്
ഞാന്‍
ഉറക്കെ
ആത്മാര്ഥ‍മായി
സത്യസന്ധമായി
നെഞ്ചില്‍ തൊട്ടു
പറയുന്നു

I     C    U  

ഏപ്രിൽ 17, 2012

ദൈവപുത്രന്‍


എനിക്ക്  ജനിക്കാന്‍ 
തൊഴുത്ത് പോലും 
ഉണ്ടായിരുന്നില്ല 

എനിക്ക് നുണയാന്‍ 
മുലകളും ഉണ്ടായിരുന്നില്ല 

എനിക്ക് കഴിക്കാന്‍ 
ഭക്ഷണമോ വെള്ളമോ 
വിശ്രമമോ 
സമയത്ത് ലഭിച്ചിരുന്നില്ല 
എന്നെ സ്നേഹിക്കാനോ 
താലോലി ക്കാനോ 
അമ്മയോ സഹോദര ങ്ങലോ 
ബന്ധുജനങ്ങലോ 
ഉണ്ടായിരുന്നില്ല 

എല്ല് മുറിയെ പണിയും 
കരുണയില്ലാത്ത കണ്ണുകളും 
എനിക്ക് ചുറ്റും എന്നും 
എപ്പോഴും ഉണ്ടായിരുന്നു 

മറ്റുള്ളവര്‍ക്ക് വേണ്ടി 
ഈ  യാതനകളും വേദനകളും 
പീഡനങ്ങളും സഹിച്ചും 
ജീവിതം തള്ളി നീക്കുമ്പോഴും 
ഞാന്‍ അങ്ങയെ വിളിച്ചു 
പ്രാര്‍ത്ഥിച്ചു കൊണ്ടിരുന്ന  

പിന്നെ 
ഒരു നീണ്ട ഉപവസതിനോടുവില്‍ 
ദൈവ പുത്രന്ടെ 
ഉയിര്തെഴു  ന്നെല്പ്പു 
ആഗോഷിക്കാന്‍ 
ആക്രാന്തത്തോടെ 
അവരെന്നെ കൊന്നു 

പിതാവേ 
അങ്ങെന്നെ 
കൈവിട്ടതെന്തിനു 

ഞാന്‍ നിന്നെ 
കൈവെടിയുകയില്ല 
ഉപേക്ഷിക്കുകയുമില്ല 

നീയും എന്നെ പോലെ 
യാതനകള്‍ സഹിച്ചു 
നിന്ടെ ജീവന്‍ 
ബലി കഴിക്കപ്പെട്ടു 
എന്റെ നാമത്തില്‍ 
നന്നിയില്ലത്ത്ത 
ജനങ്ങള്‍ക്ക്‌ വേണ്ടി 

അത് കൊണ്ട് 
നിന്നെ ഞാന്‍ 
സ്വര്‍ഗതിലെക്കുയര്‍ത്തി 
നിന്നെ  മാത്രം 

ദൈവപുത്രന്‍ 
മാറോടു ചേര്‍ത്ത്  
തഴുകി ആശ്വസിപ്പിച്ചു 
ഉയിര്‍പ്പ്  (easter) തിരുനാളിന് 
കശാപ്പ്  ചെയ്യപ്പെട്ട   
പശുവിന്ടെ 
ആത്മാവിനെ 

മാർച്ച് 16, 2012

അധര വ്യായാമം

അധര വ്യായാമം

....,ഇന്ത്യ എന്റെ രാജ്യമാണ്
എല്ലാ ഇന്ത്യാക്കാരും എന്റെ സഹോദരി സഹോദരന്‍ മാരാണ്
...,,,,
പന്ത്രണ്ടു വര്ഷം സ്കൂളില്‍ പഠിക്കുന്ന
എല്ലാ വിദ്യ ര്‍തികളും ഒരേ സ്വരത്തില്‍ ഒരുമിച്ചു
നടത്തിയ അധര വ്യായാമം 


ഇന്നത്തെ 
വാര്‍ത്തകള്‍ വായിക്കുമ്പോള്‍ 
മനസ്സില്‍ തോന്നുന്നത്
ഇതാണ്

കാരണം
എന്നും പത്രം നിവര്തിയാലും
റേഡിയോ തുറന്നാലും
ടീവീ ഓണ്‍ ചെയ്താലും
മനുഷ്യര്‍ക്ക്‌ തമ്മില്‍ തമ്മിലും
ആകെ
പറയാനുള്ളതും
കേള്കാനുള്ളതും

ആര് മാസം പ്രായമുള്ള
കുഞ്ഞിനെ പീഡിപ്പിച്ചു

സ്കൂള്‍ വിധ്യര്തിയെ
സഹപാഠികള്‍ പീഡിപ്പിച്ചു

കലാലയ വിധ്യര്തിയെ
അധ്യാപകന്‍ പീഡിപ്പിച്ചു

സഹ പ്രവര്‍ത്തകയെ
പീഡിപ്പിച്ചു

...,, ഇന്ത്യ എന്റെ രാജ്യമാണ്
എല്ലാ ഇന്ത്യക്കാരും
എന്റെ സഹോദരി സഹോദരന്‍ മാരാണ്
...,,, വെറും 
അധര വ്യായാമം 

മാർച്ച് 09, 2012

ബീ കേ പീ

വൃത്തി കേട്ട തന്തമാര്‍ക്ക് ഒരു
മത്സരമുന്ടെങ്കില്‍
അതിനു ഇനി ജീവിചിരിക്കുന്നോടത്തോളം കാലം
ഒരേ ഒരു അവകാശിയെ ഉള്ളൂ
ബാലാ കൃഷ്ണ പിള്ള

പണ്ടും ഗ്രാഫൈറ്റ് കേസില്‍
കോട തീ കുറ്റ വിമുക്തനാക്കിയപ്പോള്‍ 
നന്നായി ഭരിച്ചു കൊണ്ടിരുന്ന
ഗനെസന്‍ നെ കൊണ്ട് രാജി വൈപിച്ചു
മന്ത്രിക്കസേരയില്‍ കയറി ഇരുന്ന
ശുംബനാണ് അതോ ശുനകണോ
ഇതിനോടുപമിക്കാന്‍
പുരാണത്തില്‍ യയാതി എന്നൊരു
കതപാത്രമുണ്ട് മടിച്ചു രമിച്ചു കൊതി തീരാതെ
സ്വന്തം മകണ്ടേ യൌവനം
വാങ്ങി കളിച്ചു പുളച്ചവാന്‍
മൂപര്‍ പോലും പിന്നെ
തെറ്റ് മനസ്സിലാക്കി തിരുത്തി
എന്ന് പുരാണം


ഇപ്പോഴിതാ വീണ്ടും
ജയില്‍ ഇല നിന്നും ഇറങ്ങിയത്‌ മുതല്‍
ഗനെസണ്ടേ നേരെ കുറച്ചു കൊണ്ട് നടക്കുന്നു
സ്വാതന്ത്ര്യം എന്റെ ജന്മാവകാഷമാനെന്നു
പറഞ്ഞ ബാലാ ഗംഗധാര  തിളകണ്ടേ നാട്ടില്‍
മന്ത്രിപതം എന്റെ ജന്മാവകാസമാനെന്നു
പറയാതെ പറയുന്ന
ബാലകൃഷ്ണ പിള്ള തിലകന്‍

സ്വന്തം മകന് നേരെ
അതും മര്യാദക്ക് ഭരിച്ചു കൊണ്ടിരിക്കുന്ന
ഒരു മന്ത്രിയായ മകന്‍ ടെ
നേരെ അധര്‍മികമായ
കാര്യങ്ങള്‍ ചെയ്തു കൊണ്ട്
പറഞ്ഞു കൊണ്ട്
പിറവത് പോയി
എട്ടും പൊട്ടും തിരിയാത്ത
ഇന്ന് വരെ ഒരു എം എല്‍ യെ
പോലുമാവാത്ത അനൂപിന് വേണ്ടി
വോട്ട് പിടിക്കാന്‍ പോയ
നാണം കേട്ട തന്ത
എന്ന്നിട്ടു അവന്ടെ അമ്മേടെ
ഗിരി പ്രഭാഷണം
എല്‍ ഡീ എഫ്ഫ് ഇന്
വോട്ട് ചോദിയ്ക്കാന്‍
ധാര്‍മികമായി അവകാസമില്ലെന്നു