മേയ് 21, 2009

പെട്രോള്‍ ക്ഷാമം

പെട്രോള്‍
തീര്ന്നു കൊണ്ടിരിക്കുന്നു
എന്ന് ഇനിയാരും
പേടിക്കേണ്ടതില്ല
കാരണം
പെട്രോള്‍ എങ്ങിനെയുണ്ടാവുന്നു
ഫോസ്സിലുകളില്‍ നിന്നു
ഫോസ്സിലുകള്‍ എങ്ങിനെയുണ്ടാവുന്നു
ശവങ്ങളില്‍ നിന്നു
ശവങ്ങള്‍ എങ്ങിനെയുണ്ടാവുന്നു
സന്കര്‍ഷങ്ങളില്‍ നിന്നും
സന്കടനങ്ങളില്‍ നിന്നും
സിറിയ മുതല്‍
പാകിസ്താന്‍ വരെ
ഒരിക്കലും അവസാനിക്കാത്ത
സന്കട്ടനങ്ങള്‍ ഉള്ളിടത്തോളം
പെട്രോളിന് ഒരു ദൌര്ലബ്യവും
വരില്ല
തൊട്ടാല്‍ തീ പിടിക്കുന്ന
ഇനമല്ലേ
പിന്നെ എങ്ങിനെ
പെട്രോള്‍ ആവാതിരിക്കും

2 അഭിപ്രായങ്ങൾ: