ഏപ്രിൽ 17, 2012

ദൈവപുത്രന്‍


എനിക്ക്  ജനിക്കാന്‍ 
തൊഴുത്ത് പോലും 
ഉണ്ടായിരുന്നില്ല 

എനിക്ക് നുണയാന്‍ 
മുലകളും ഉണ്ടായിരുന്നില്ല 

എനിക്ക് കഴിക്കാന്‍ 
ഭക്ഷണമോ വെള്ളമോ 
വിശ്രമമോ 
സമയത്ത് ലഭിച്ചിരുന്നില്ല 
എന്നെ സ്നേഹിക്കാനോ 
താലോലി ക്കാനോ 
അമ്മയോ സഹോദര ങ്ങലോ 
ബന്ധുജനങ്ങലോ 
ഉണ്ടായിരുന്നില്ല 

എല്ല് മുറിയെ പണിയും 
കരുണയില്ലാത്ത കണ്ണുകളും 
എനിക്ക് ചുറ്റും എന്നും 
എപ്പോഴും ഉണ്ടായിരുന്നു 

മറ്റുള്ളവര്‍ക്ക് വേണ്ടി 
ഈ  യാതനകളും വേദനകളും 
പീഡനങ്ങളും സഹിച്ചും 
ജീവിതം തള്ളി നീക്കുമ്പോഴും 
ഞാന്‍ അങ്ങയെ വിളിച്ചു 
പ്രാര്‍ത്ഥിച്ചു കൊണ്ടിരുന്ന  

പിന്നെ 
ഒരു നീണ്ട ഉപവസതിനോടുവില്‍ 
ദൈവ പുത്രന്ടെ 
ഉയിര്തെഴു  ന്നെല്പ്പു 
ആഗോഷിക്കാന്‍ 
ആക്രാന്തത്തോടെ 
അവരെന്നെ കൊന്നു 

പിതാവേ 
അങ്ങെന്നെ 
കൈവിട്ടതെന്തിനു 

ഞാന്‍ നിന്നെ 
കൈവെടിയുകയില്ല 
ഉപേക്ഷിക്കുകയുമില്ല 

നീയും എന്നെ പോലെ 
യാതനകള്‍ സഹിച്ചു 
നിന്ടെ ജീവന്‍ 
ബലി കഴിക്കപ്പെട്ടു 
എന്റെ നാമത്തില്‍ 
നന്നിയില്ലത്ത്ത 
ജനങ്ങള്‍ക്ക്‌ വേണ്ടി 

അത് കൊണ്ട് 
നിന്നെ ഞാന്‍ 
സ്വര്‍ഗതിലെക്കുയര്‍ത്തി 
നിന്നെ  മാത്രം 

ദൈവപുത്രന്‍ 
മാറോടു ചേര്‍ത്ത്  
തഴുകി ആശ്വസിപ്പിച്ചു 
ഉയിര്‍പ്പ്  (easter) തിരുനാളിന് 
കശാപ്പ്  ചെയ്യപ്പെട്ട   
പശുവിന്ടെ 
ആത്മാവിനെ 

മാർച്ച് 16, 2012

അധര വ്യായാമം

അധര വ്യായാമം

....,ഇന്ത്യ എന്റെ രാജ്യമാണ്
എല്ലാ ഇന്ത്യാക്കാരും എന്റെ സഹോദരി സഹോദരന്‍ മാരാണ്
...,,,,
പന്ത്രണ്ടു വര്ഷം സ്കൂളില്‍ പഠിക്കുന്ന
എല്ലാ വിദ്യ ര്‍തികളും ഒരേ സ്വരത്തില്‍ ഒരുമിച്ചു
നടത്തിയ അധര വ്യായാമം 


ഇന്നത്തെ 
വാര്‍ത്തകള്‍ വായിക്കുമ്പോള്‍ 
മനസ്സില്‍ തോന്നുന്നത്
ഇതാണ്

കാരണം
എന്നും പത്രം നിവര്തിയാലും
റേഡിയോ തുറന്നാലും
ടീവീ ഓണ്‍ ചെയ്താലും
മനുഷ്യര്‍ക്ക്‌ തമ്മില്‍ തമ്മിലും
ആകെ
പറയാനുള്ളതും
കേള്കാനുള്ളതും

ആര് മാസം പ്രായമുള്ള
കുഞ്ഞിനെ പീഡിപ്പിച്ചു

സ്കൂള്‍ വിധ്യര്തിയെ
സഹപാഠികള്‍ പീഡിപ്പിച്ചു

കലാലയ വിധ്യര്തിയെ
അധ്യാപകന്‍ പീഡിപ്പിച്ചു

സഹ പ്രവര്‍ത്തകയെ
പീഡിപ്പിച്ചു

...,, ഇന്ത്യ എന്റെ രാജ്യമാണ്
എല്ലാ ഇന്ത്യക്കാരും
എന്റെ സഹോദരി സഹോദരന്‍ മാരാണ്
...,,, വെറും 
അധര വ്യായാമം 

മാർച്ച് 09, 2012

ബീ കേ പീ

വൃത്തി കേട്ട തന്തമാര്‍ക്ക് ഒരു
മത്സരമുന്ടെങ്കില്‍
അതിനു ഇനി ജീവിചിരിക്കുന്നോടത്തോളം കാലം
ഒരേ ഒരു അവകാശിയെ ഉള്ളൂ
ബാലാ കൃഷ്ണ പിള്ള

പണ്ടും ഗ്രാഫൈറ്റ് കേസില്‍
കോട തീ കുറ്റ വിമുക്തനാക്കിയപ്പോള്‍ 
നന്നായി ഭരിച്ചു കൊണ്ടിരുന്ന
ഗനെസന്‍ നെ കൊണ്ട് രാജി വൈപിച്ചു
മന്ത്രിക്കസേരയില്‍ കയറി ഇരുന്ന
ശുംബനാണ് അതോ ശുനകണോ
ഇതിനോടുപമിക്കാന്‍
പുരാണത്തില്‍ യയാതി എന്നൊരു
കതപാത്രമുണ്ട് മടിച്ചു രമിച്ചു കൊതി തീരാതെ
സ്വന്തം മകണ്ടേ യൌവനം
വാങ്ങി കളിച്ചു പുളച്ചവാന്‍
മൂപര്‍ പോലും പിന്നെ
തെറ്റ് മനസ്സിലാക്കി തിരുത്തി
എന്ന് പുരാണം


ഇപ്പോഴിതാ വീണ്ടും
ജയില്‍ ഇല നിന്നും ഇറങ്ങിയത്‌ മുതല്‍
ഗനെസണ്ടേ നേരെ കുറച്ചു കൊണ്ട് നടക്കുന്നു
സ്വാതന്ത്ര്യം എന്റെ ജന്മാവകാഷമാനെന്നു
പറഞ്ഞ ബാലാ ഗംഗധാര  തിളകണ്ടേ നാട്ടില്‍
മന്ത്രിപതം എന്റെ ജന്മാവകാസമാനെന്നു
പറയാതെ പറയുന്ന
ബാലകൃഷ്ണ പിള്ള തിലകന്‍

സ്വന്തം മകന് നേരെ
അതും മര്യാദക്ക് ഭരിച്ചു കൊണ്ടിരിക്കുന്ന
ഒരു മന്ത്രിയായ മകന്‍ ടെ
നേരെ അധര്‍മികമായ
കാര്യങ്ങള്‍ ചെയ്തു കൊണ്ട്
പറഞ്ഞു കൊണ്ട്
പിറവത് പോയി
എട്ടും പൊട്ടും തിരിയാത്ത
ഇന്ന് വരെ ഒരു എം എല്‍ യെ
പോലുമാവാത്ത അനൂപിന് വേണ്ടി
വോട്ട് പിടിക്കാന്‍ പോയ
നാണം കേട്ട തന്ത
എന്ന്നിട്ടു അവന്ടെ അമ്മേടെ
ഗിരി പ്രഭാഷണം
എല്‍ ഡീ എഫ്ഫ് ഇന്
വോട്ട് ചോദിയ്ക്കാന്‍
ധാര്‍മികമായി അവകാസമില്ലെന്നു



ഡിസംബർ 28, 2011

തിരച്ചില്‍

തിരച്ചില്‍

മനുഷ്യന്‍
തിരഞ്ഞു കൊണ്ടേയിരിക്കുന്ന
ജീവിതം മുഴുവന്‍

തിരയുമ്പോള്‍
തലക്കുള്ളില്‍ മുഴുവന്‍
ആകാംക്ഷയുടെ
വീര്‍പു മുട്ടലാണ്
ചുറ്റും നടക്കുന്നതൊന്നും
അറിയുന്നില്ല
പറയുന്നതൊന്നും കേള്കുന്നില്ല
ഈ തിരച്ചിലില്‍ 
ജീവിതം തന്നെ ചോര്‍ന്നു അതോ ഊര്‍ന്നു
അല്ല തീര്‍ന്നു പോകുന്നത്
അറിയാന്‍ പോലും
കഴിയുന്നില്ല

എന്നും എല്ലായ്പോഴും തിരച്ചിലാണ്
ജീവിതത്തില്‍ പാതി
ക്യു വില്‍ നിന്ന് പോകും
ബാക്കി പകുതി
തിരഞ്ഞും തീരും

ഇതിനിടയില്‍ എപ്പോഴോ
ജീവിതവും തീര്‍ന്നു എന്ന്
മറ്റുള്ളവര്‍ അറിയും

അവരും
തങ്ങളുടെ ജീവിതത്തില്‍
ഈ അറിവ്
അതോ തിരിച്ചറിവോ
നേടുന്നില്ല

ഇപ്പോള്‍
ഈ ലോകത്തെ  തിരച്ചില്‍ തന്നെ
തീര്‍ന്നിട്ടില്ല
അല്ല തോര്‍ന്നിട്ടില്ല

പക്ഷെ ഭാവമോ
ഈ ബൂലോകം മുഴുവന്‍
തിരഞ്ഞു കഴിഞ്ഞു എന്നും

എന്നിട്ടോ
പുതിയ ലോകങ്ങള്‍
ഉണ്ടോ എന്ന് തിരയാന്‍
പോയിരിക്കുന്നു
ചിലര്‍

പക്ഷെ
കയ്യില്‍ കിട്ടിയ  ലോകത്തിനു
യോഗ്യമായാണോ
നമ്മള്‍
ജീവിച്ചു കൊണ്ടിരിക്കുന്നത്

അതൊക്കെ ഓര്‍ക്കാന്‍
ആര്ക്ക ഇവിടെ
സമയം 

  

ഒക്‌ടോബർ 11, 2011

ഇത് താന്‍ ടാ പോലീസ് അല്ല ഇതിനു താന്ട പോലീസ്

ഇത് താന്‍ ടാ പോലീസ് അല്ല ഇതിനു താന്ട പോലീസ് 

ഒരു മുപ്പതു  വര്ഷം മുന്ബെങ്കിലും 
ഇങ്ങിനെ ഒരു ചുമതല ബോധം 
പോലീസ് കാണിച്ചിരുന്നെങ്കില്‍ 
അതും ഈ കുട്ടിക്കുരങ്ങന്മാരെ കൊണ്ട് 
ചുടുചോറു വരിക്കുന്ന 
നേതാക്കന്മാര്‍ക് നേരെ 
ആയിരുന്നുവെങ്കില്‍ 
കേരളം ഇത്ര അതപ്പതിക്കില്ലയിരുന്നു 

പ്രത്യയ ശാസ്ത്രവും പ്രവര്‍ത്തിയും തമ്മില്‍ 
ഒരു ബന്ധവുമില്ലാത്ത കുറെ 
പൊള്ള ന്മാര്‍ 

catch them young എന്ന് 
രാജിവ് ഗാന്ധി യുവ പ്രതിഭകളെ 
കണ്ടെത്തി പ്രോത്സാഹിപ്പിച്ചു 
നല്ല കായിക പ്രതിഭാകലക്കാന്‍ 
പറഞ്ഞ പോലെ 
ചെറുപ്പത്തിലെ കണ്ടെത്തി 
തെണ്ടികലാക്കി 
വളര്‍ത്തിക്കൊണ്ടു വന്നു 
അതിന്ടെ തന്നെ നേതാക്കന്മാരാക്കുന്ന 
ഒരു പ്രക്രിയയില്‍ കവിഞ്ഞു 
ഇന്നത്തെ സമര മാര്‍ഗങ്ങള്‍ക്ക് 
ഒരു പുരോഗമനവും നിര്ടെഷിക്കാനില്ല 

അന്ന ഹസാരെയുടെ സമരത്തെ 
ന്യായീകരിക്കാന്‍ സാധിക്കാത്ത 
ഇവര്‍ക്ക് ഇങ്ങനെയുള്ള സമരങ്ങളെ 
എങ്ങിനെ ന്യായീകരിക്കാന്‍ സാധിക്കും 

യുവത്വതിണ്ടേ ചോരത്തിളപ്പില്‍ 
വിവേകം ത്തിനു പകരം വികാരം 
കത്തി നില്‍കുന്ന പ്രായത്തില്‍ ചെയ്യുന്ന 
ഈ പ്രവര്‍ത്തികള്‍ നാടിനും ഇവര്‍ക്ക് തന്നെയും 
ഒരു പ്രയോജനവും ചെയ്യുനില്ലെന്നു മാത്രമല്ല 
ഈ മ്രികീയ ത്രിശ്നകള്‍ പിന്നീട് മാറ്റി വച്ചാല്‍ പോലും 
ഇവര്‍ സൃഷ്ടിക്കുന്ന അനന്തര തലമുറ 
അത് ഇവരേക്കാള്‍ ചെറിയ പ്രായത്തില്‍ തന്നെ 
പ്രയോഗിഗമാക്കുന്നത് മൂലം 
സമൂഹത്തില്‍ എല്ലാ തരത്തിലുള്ള 
കൊള്ളരുതായ്മകളും വര്‍ധിക്കുന്നു 
അതിനു തെളിവാണ് 
പന്ത്രണ്ടു വയസു മുതലുള്ള 
മദ്യപാനം പീഡനം മോഷണം വഞ്ചന  
തീവ്രവാതം തുടങ്ങിയ എല്ലാ പ്രശ്നങ്ങളും 

well done police 
പക്ഷെ ഒരുത്തനെയെങ്കിലും വെടി വച്ചിടനമായിരുന്നു 
എന്ത് ചെയ്യാം ഒരു പോലീസ് ആവാനുള്ള 
അല്ലെങ്കില്‍ ഇതു സര്‍ക്കാര്‍ ജോലി കിട്ടനുമുള്ള 
അഴിമതികള്‍ നമുക്ക് അറിവുള്ളതാണല്ലോ 
അതിനും പുറമേ കമ്മീഷന്‍ വാങ്ങി മേടിച്ച 
നിലവാരമില്ലാത്ത തോക്കും ആയിരുന്നിരിക്കാം 
so
better luck next time 


ഒക്‌ടോബർ 10, 2011

മൂത്രത്തില്‍ പിടിച്ചു കയറുന്നവര്‍

ബാലകൃഷ്ണ പോള്ളയെ വിളിച്ച ലേഖകന്‍ ആണ് 
കുറ്റക്കാരന്‍ - ഉമ്മന്‍ ചാണ്ടി 
വിളിച്ചതാര് വിളി കേട്ടതാര് 
വളിച്ചതാര്  വളി വിട്ടതാര് 
പഴയ ഒരു നമ്പൂരി ഫലിതം 
'രാത്രി തെങ്ങില്‍ കള്ളനെ കണ്ടപ്പോള്‍ നമ്പൂരി
കള്ളാ - കണ്ടാല്‍ കഠിന ശിക്ഷ കിട്ടുമെന്ന് 
നിനക്കറിയില്ലേ ?
കള്ളന്‍- തിരുമേനി ആരും കണ്ടിട്ടില്ല 
ആരെങ്കിലും വരുന്നതിനു മുന്പ് സ്ഥലം വിട്ടോ 
നമ്പൂരിയെ കണ്ട കാര്യം ഞാന്‍ ആരോടും പറയില്ല 

മാതൃകാ സംസ്ഥാനം

മാതൃകാ സംസ്ഥാനം 

പത്ര വാര്‍ത്ത‍ 
വരാപുഴ പീഡന കേസ് ഇല്‍ മൂന്ന് പേര്‍ അറസ്റ്റ് ഇല്‍
ശോഭ ജോണ്‍ ബാച്ച് റെഹ്മാന്‍ അനില്‍ കുമാര്‍ 
ഇതല്ലേ മതേതര മുന്നണി  

ജാതി ഭേദം മത ദ്വേഷം 
ഏതുമില്ലാതെ സര്‍വരും 
'സ്ത്രീ ത്വരത്വേന വാഴുന്ന 
മാതൃകാ സംസ്ഥാനമാണിത് 
അതോ 
'സ്ത്രീ ദുര ത്വേന വാഴുന്ന 
മാതൃകാ സംസ്ഥാനമാണിത് 
എന്നോ 
കൂടുതല്‍ ചേരുക