ഡിസംബർ 28, 2011

തിരച്ചില്‍

തിരച്ചില്‍

മനുഷ്യന്‍
തിരഞ്ഞു കൊണ്ടേയിരിക്കുന്ന
ജീവിതം മുഴുവന്‍

തിരയുമ്പോള്‍
തലക്കുള്ളില്‍ മുഴുവന്‍
ആകാംക്ഷയുടെ
വീര്‍പു മുട്ടലാണ്
ചുറ്റും നടക്കുന്നതൊന്നും
അറിയുന്നില്ല
പറയുന്നതൊന്നും കേള്കുന്നില്ല
ഈ തിരച്ചിലില്‍ 
ജീവിതം തന്നെ ചോര്‍ന്നു അതോ ഊര്‍ന്നു
അല്ല തീര്‍ന്നു പോകുന്നത്
അറിയാന്‍ പോലും
കഴിയുന്നില്ല

എന്നും എല്ലായ്പോഴും തിരച്ചിലാണ്
ജീവിതത്തില്‍ പാതി
ക്യു വില്‍ നിന്ന് പോകും
ബാക്കി പകുതി
തിരഞ്ഞും തീരും

ഇതിനിടയില്‍ എപ്പോഴോ
ജീവിതവും തീര്‍ന്നു എന്ന്
മറ്റുള്ളവര്‍ അറിയും

അവരും
തങ്ങളുടെ ജീവിതത്തില്‍
ഈ അറിവ്
അതോ തിരിച്ചറിവോ
നേടുന്നില്ല

ഇപ്പോള്‍
ഈ ലോകത്തെ  തിരച്ചില്‍ തന്നെ
തീര്‍ന്നിട്ടില്ല
അല്ല തോര്‍ന്നിട്ടില്ല

പക്ഷെ ഭാവമോ
ഈ ബൂലോകം മുഴുവന്‍
തിരഞ്ഞു കഴിഞ്ഞു എന്നും

എന്നിട്ടോ
പുതിയ ലോകങ്ങള്‍
ഉണ്ടോ എന്ന് തിരയാന്‍
പോയിരിക്കുന്നു
ചിലര്‍

പക്ഷെ
കയ്യില്‍ കിട്ടിയ  ലോകത്തിനു
യോഗ്യമായാണോ
നമ്മള്‍
ജീവിച്ചു കൊണ്ടിരിക്കുന്നത്

അതൊക്കെ ഓര്‍ക്കാന്‍
ആര്ക്ക ഇവിടെ
സമയം 

  

ഒക്‌ടോബർ 11, 2011

ഇത് താന്‍ ടാ പോലീസ് അല്ല ഇതിനു താന്ട പോലീസ്

ഇത് താന്‍ ടാ പോലീസ് അല്ല ഇതിനു താന്ട പോലീസ് 

ഒരു മുപ്പതു  വര്ഷം മുന്ബെങ്കിലും 
ഇങ്ങിനെ ഒരു ചുമതല ബോധം 
പോലീസ് കാണിച്ചിരുന്നെങ്കില്‍ 
അതും ഈ കുട്ടിക്കുരങ്ങന്മാരെ കൊണ്ട് 
ചുടുചോറു വരിക്കുന്ന 
നേതാക്കന്മാര്‍ക് നേരെ 
ആയിരുന്നുവെങ്കില്‍ 
കേരളം ഇത്ര അതപ്പതിക്കില്ലയിരുന്നു 

പ്രത്യയ ശാസ്ത്രവും പ്രവര്‍ത്തിയും തമ്മില്‍ 
ഒരു ബന്ധവുമില്ലാത്ത കുറെ 
പൊള്ള ന്മാര്‍ 

catch them young എന്ന് 
രാജിവ് ഗാന്ധി യുവ പ്രതിഭകളെ 
കണ്ടെത്തി പ്രോത്സാഹിപ്പിച്ചു 
നല്ല കായിക പ്രതിഭാകലക്കാന്‍ 
പറഞ്ഞ പോലെ 
ചെറുപ്പത്തിലെ കണ്ടെത്തി 
തെണ്ടികലാക്കി 
വളര്‍ത്തിക്കൊണ്ടു വന്നു 
അതിന്ടെ തന്നെ നേതാക്കന്മാരാക്കുന്ന 
ഒരു പ്രക്രിയയില്‍ കവിഞ്ഞു 
ഇന്നത്തെ സമര മാര്‍ഗങ്ങള്‍ക്ക് 
ഒരു പുരോഗമനവും നിര്ടെഷിക്കാനില്ല 

അന്ന ഹസാരെയുടെ സമരത്തെ 
ന്യായീകരിക്കാന്‍ സാധിക്കാത്ത 
ഇവര്‍ക്ക് ഇങ്ങനെയുള്ള സമരങ്ങളെ 
എങ്ങിനെ ന്യായീകരിക്കാന്‍ സാധിക്കും 

യുവത്വതിണ്ടേ ചോരത്തിളപ്പില്‍ 
വിവേകം ത്തിനു പകരം വികാരം 
കത്തി നില്‍കുന്ന പ്രായത്തില്‍ ചെയ്യുന്ന 
ഈ പ്രവര്‍ത്തികള്‍ നാടിനും ഇവര്‍ക്ക് തന്നെയും 
ഒരു പ്രയോജനവും ചെയ്യുനില്ലെന്നു മാത്രമല്ല 
ഈ മ്രികീയ ത്രിശ്നകള്‍ പിന്നീട് മാറ്റി വച്ചാല്‍ പോലും 
ഇവര്‍ സൃഷ്ടിക്കുന്ന അനന്തര തലമുറ 
അത് ഇവരേക്കാള്‍ ചെറിയ പ്രായത്തില്‍ തന്നെ 
പ്രയോഗിഗമാക്കുന്നത് മൂലം 
സമൂഹത്തില്‍ എല്ലാ തരത്തിലുള്ള 
കൊള്ളരുതായ്മകളും വര്‍ധിക്കുന്നു 
അതിനു തെളിവാണ് 
പന്ത്രണ്ടു വയസു മുതലുള്ള 
മദ്യപാനം പീഡനം മോഷണം വഞ്ചന  
തീവ്രവാതം തുടങ്ങിയ എല്ലാ പ്രശ്നങ്ങളും 

well done police 
പക്ഷെ ഒരുത്തനെയെങ്കിലും വെടി വച്ചിടനമായിരുന്നു 
എന്ത് ചെയ്യാം ഒരു പോലീസ് ആവാനുള്ള 
അല്ലെങ്കില്‍ ഇതു സര്‍ക്കാര്‍ ജോലി കിട്ടനുമുള്ള 
അഴിമതികള്‍ നമുക്ക് അറിവുള്ളതാണല്ലോ 
അതിനും പുറമേ കമ്മീഷന്‍ വാങ്ങി മേടിച്ച 
നിലവാരമില്ലാത്ത തോക്കും ആയിരുന്നിരിക്കാം 
so
better luck next time 


ഒക്‌ടോബർ 10, 2011

മൂത്രത്തില്‍ പിടിച്ചു കയറുന്നവര്‍

ബാലകൃഷ്ണ പോള്ളയെ വിളിച്ച ലേഖകന്‍ ആണ് 
കുറ്റക്കാരന്‍ - ഉമ്മന്‍ ചാണ്ടി 
വിളിച്ചതാര് വിളി കേട്ടതാര് 
വളിച്ചതാര്  വളി വിട്ടതാര് 
പഴയ ഒരു നമ്പൂരി ഫലിതം 
'രാത്രി തെങ്ങില്‍ കള്ളനെ കണ്ടപ്പോള്‍ നമ്പൂരി
കള്ളാ - കണ്ടാല്‍ കഠിന ശിക്ഷ കിട്ടുമെന്ന് 
നിനക്കറിയില്ലേ ?
കള്ളന്‍- തിരുമേനി ആരും കണ്ടിട്ടില്ല 
ആരെങ്കിലും വരുന്നതിനു മുന്പ് സ്ഥലം വിട്ടോ 
നമ്പൂരിയെ കണ്ട കാര്യം ഞാന്‍ ആരോടും പറയില്ല 

മാതൃകാ സംസ്ഥാനം

മാതൃകാ സംസ്ഥാനം 

പത്ര വാര്‍ത്ത‍ 
വരാപുഴ പീഡന കേസ് ഇല്‍ മൂന്ന് പേര്‍ അറസ്റ്റ് ഇല്‍
ശോഭ ജോണ്‍ ബാച്ച് റെഹ്മാന്‍ അനില്‍ കുമാര്‍ 
ഇതല്ലേ മതേതര മുന്നണി  

ജാതി ഭേദം മത ദ്വേഷം 
ഏതുമില്ലാതെ സര്‍വരും 
'സ്ത്രീ ത്വരത്വേന വാഴുന്ന 
മാതൃകാ സംസ്ഥാനമാണിത് 
അതോ 
'സ്ത്രീ ദുര ത്വേന വാഴുന്ന 
മാതൃകാ സംസ്ഥാനമാണിത് 
എന്നോ 
കൂടുതല്‍ ചേരുക

ഓഗസ്റ്റ് 11, 2011

എല്ലാം കണക്കാ


എല്ലാം കണക്കാ
ഇപ്പോഴത്തെ നിലയില്‍ എല്ലാ വരും കണക്ക 
കഴിഞ്ഞ സര്കരിണ്ടേ കാലത്ത് 
പ്രകാശ്‌ കാരറ്റ് മൂന്നാം മുന്നണി 
ഉണ്ടാക്കാന്‍ കണ്ടെത്തിയ ആളുകളെ ഓര്‍മ്മയുണ്ടോ 
ജയലളിത മായാവതി ലല്ലു പ്രസാദ്‌ യാദവ് 
അഴിമതി വീരന്മാര്‍ വീര 'കുമാരി' മാര്‍ 
പുള്ളിക്ക് ചേരുന്ന പേര് 
pro-cash karat  എന്നായിരിക്കും
കാശുള്ളവരെ  മാത്രമേ പുള്ളി കാണുകയുള്ളൂ 
അല്ലെങ്കില്‍ എങ്ങിനെ ഇത്രയും കാലം  പാവങ്ങളുടെ പേര് പറഞ്ഞു  
നടന്ന പാര്‍ടിക്ക് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ സ്വത്തു ഉണ്ടായി 
വളരെ സിമ്പിള്‍ 
ഈ പാര്‍ടിക്ക് പരിചയമില്ലാത്ത ഒരു പുതിയ വ്യവസായം 
ആരെങ്കിലും കൊണ്ട് വന്നാല്‍ അതിനെ ആദ്യം മുതല്‍ 
അടിത്തട്ടു മുതല്‍ വിധ്യര്‍ത്തി സകാക്കളെ ഉപയോഗിച്ച് തുടങ്ങി 
മധ്യത്തില്‍ യുവാജന്‍ സഖാക്കളേ ഉപയോഗിച്ച് 
മുകള്‍ത്തട്ടില്‍ വര്‍ഗ സംഘടനകളുടെ പേര് പറഞ്ഞു 
ഭൂരിപക്സ സംഘടനകളെ ഉപയോഗിച്ച് ഉപരോടിച്ചു സമരിച്ചു 
വ്യവസായം തുടങ്ങാന്‍ വന്നവനെ കെട്ടിയിടും അതെ സമയം 
ഈ വ്യവസായത്തെ കുറിച്ച് പഠിച്ചു മനസ്സിലാക്കും എന്നിട്ട് 
അവസാനം പാര്‍ട്ടി തന്നെ ഈ വ്യവസായത്തില്‍ ഇടപെടും 
കഴിഞ്ഞ കല ചരിത്രം പരിസോടിച്ചാല്‍ ഈ സത്യാ മനസ്സിലാകും 
ഈ കള്ളക്കളി ചാനലിന്ടെ കാര്യത്തിലും 
വാട്ടര്‍ തീം പാര്‍ക്ക്‌ ഇണ്ടേ കാര്യത്തിലും എല്ലാം 
ഇത് തന്നെയാണ് പാര്‍ട്ടി ചെയ്തത് 

പാര്‍ടിക്ക് സ്വത്തു    ഉണ്ടാക്കാന്‍ 
പാര്‍ട്ടി കണ്ട എളുപ്പ മാര്‍ഗമാണ് ഭൂ പരിഷ്കരണം പോലും 
ആദ്യം കുടിയാനെ സങ്ങടിപ്പിച്ചു  പാര്‍ട്ടി ഇല്‍ ചേര്‍ത്ത് 
എന്നിട്ട് അവനെ പിടിച്ചു ജന്മിയാക്കി അല്ലാതെ 
അവനോടുള്ള യഥാര്‍ത്ഥ സ്നേഹം കൊണ്ടയിരുന്നെങ്കില്‍ 
ഇന്നും എന്തെങ്കിലും കൃഷി ചെയ്യുന്നവണ്ടേ വിളകള്‍ 
വെട്ടി നിരതുന്നവരെ ഒന്ന് വിമര്‍ശിക്കുക പോലും ചെയ്തിട്ടുണ്ടോ

കാശുള്ള ആരുടെ കൂടെ കിടന്നും കാശുണ്ടാക്കും പാര്‍ട്ടി 
ഒരു മാതിരി കേരള മോഡല്‍ പീഡനം പോലെ 
ആവുന്നത്ര സുകിച്ചു നടന്നു പിന്നെ കൂടെ കിടന്നവനെയൊക്കെ 
പീഡിപ്പിച്ചു എന്ന് പറഞ്ഞു കോടതി കയറ്റുന്ന പോലെ 

മൂന്നാറില്‍ അനെകയിരങ്ങല്ക് തൊഴിലും മറ്റു ജീവിത 
സൌകര്യങ്ങളും കൊടുക്കുന്ന ടാറ്റാ യുടെ quarters ഇല്‍ 
താമസിച്ചു ടാറ്റാ കെതിരെ ഗോ ഗ്യ വിളിക്കുന്ന പാര്‍ട്ടി 
എല്ലാ ചൂഷകരെയും പോലെ കയ്യേറ്റ ഭൂമിയില്‍ 
പാര്‍ട്ടി ഓഫീസി പണിത പാര്‍ട്ടി എന്നിട്ട് പിന്നെ 
പട്ടയം എഴുതി വാങ്ങിയാല്‍ കേസ് ഇല്ലാതാകുമോ 
അങ്ങിനെയാണെങ്കില്‍ കട്ടവനോക്കെ അത് തിരിച്ചു കൊടുത്താല്‍ 
മാന്യന്‍ മാത്രമല്ല ത്യാഗി കൂടി ആകുമല്ലോ 

മര്ടിണ്ടേ കയ്യില്‍ നിന്നു വാങ്ങിയ കാശിനെ ഒളിപ്പിക്കാന്‍ 
പാര്‍ട്ടി പെട്ട പാട് എല്ലാവര്ക്കും അറിയാം 

തങ്ങളുടെ അണികളെ അറസ്റ്റ് ചെയ്തപ്പോള്‍ 
പോലീസ് സ്റ്റേഷന്‍ ഇല്‍ ചെന്ന് 
ഇറക്കി കൊണ്ട് വന്ന 
വെളിവ് കേട്ട പാക്കരന്‍ 

കോടതികളെ പരസ്യമായി 
വിമര്‍ശിക്കുന്ന ജയരാജന്‍ 
ഇവരൊക്കെ സമൂഹത്തിനു 
എന്ത് സന്ദേശമാണ് നല്‍കുന്നത് 

 കേരളം പനിച്ചു വിരച്ചപ്പോള്‍   
മന്ത്രി ശ്രീമതി പ്രവാസി മലയാളി സമ്മേളനം 
ഉള്ഘടിക്കാന്‍ അമേരികയിലെക് പോയി 
അപ്പോള്‍ പ്പോഴത്തെ മന്ത്രി ഡല്‍ഹിക്ക് 
പോയാല്‍ കുട്ടപ്പെടുതുന്നതെങ്ങിനെ 

മുഖ്യ മന്ത്രി വന്നപ്പോള്‍ എഴുനെല്കാത്ത 
പാര്‍ട്ടി സെക്രട്ടറി നാല് വോട്ടിന്‍ വേണ്ടി 
ഒരു ജാതി സങ്ങട്ന നേതാവ് വന്നപ്പോള്‍ 
എഴുനേറ്റു ബഹുമാനിച്ചു അപ്പോള്‍
ഇവരെ മാതൃകയാക്കുന്ന ജനങ്ങള്‍ 
തീവ്രവാതതിലെക്കും കൊല്ലരുതൈമാകളിലെക്കും 
തിരിയുന്നതിനെ എങ്ങിനെ 
കുട്ടപ്പെടുതനാകും 

എല്ലാം കണക്ക 

ജൂലൈ 01, 2011

കൊട് കൈ

കൊട് കൈ 

അഴികോട് 

ജീവിതത്തില്‍ പറഞ്ഞ രണ്ടു 
നല്ല കാര്യങ്ങള്‍ 

ഒന്ന് അഴിമതി എന്നാ വാക്കിന് 
നല്‍കിയ നിര്‍വചനം 
അഴി മതി 
എന്നത് 

പിന്നെ 
ഇപ്പോള്‍ 
മലയാളത്തിണ്ടേ 
ക്ലാസ്സികള്‍ പതവിയെ കുറിച്ച് പറഞ്ഞ 
അഭിപ്രായം 

കഴിഞ്ഞ വര്ഷം ഇവിടെ നിന്ന് കുറെ 
ഭുജികള്‍ 
ഡല്‍ഹിയില്‍ പോയി 
പ്രധാന മന്ത്രിയെ കണ്ടു 
നിവേദനം കൊടുത്തു 
മലയാളത്തിനു ക്ലാസ്സികള്‍ 
പതവി വേണമെന്നും പറഞ്ഞു 
പിന്നെ 
വീയെസ്സ് ഒരു പ്രസ്താവന്‍ വായിക്കുന്നതും കണ്ടു 
ഇതേ ആവശ്യം ഉന്നയിച്ചു 
എന്തിനു 
ആ പേരില്‍ കിട്ടുന്ന നൂറു കോടി രൂപ
പര്ടികാരന് പുട്ടടിക്കാന്‍ കൊടുക്കാന്‍ അല്ലാതെന്തിനു 
മലയാളത്തിനു എന്ത് ഗുണം കിട്ടിയിട്ട 

തമിഴ് എന്നാ 
മഹാ വൃക്ഷതിണ്ടേ 
നിഴലില്‍ കിളിര്‍ത്ത 
വെറും ഒരു തകര മാത്രമാണ് 
മലയാളം 

അതിനു ഭൂതവുമില്ല 
ഭാവിയുമില്ല 
ആകെയുള്ളത് 
കുറെ ഞ്ഞ പിഞ്ഞ വര്‍ത്തമാനം മാത്രം 

ദീപസ്തംഭം മഹാശ്ചര്യം 
നമുക്കും കിട്ടണം പണം 
എന്ന് പറഞ്ഞു നടക്കുന്ന കുറെ 
നിര്‍ഗുണ പരബ്രഹ്മങ്ങളും 

ഏപ്രിൽ 30, 2011

നിരൊധ് ചിരിക്കുന്നു

നിരൊധ്  ചിരിക്കുന്നു 
എന്‍ഡോസള്‍ഫാന്‍ 
ആഗോള തലത്തില്‍ 
നിരൊധ് ചിരിക്കുന്നു 
അടുത്ത പതിനൊന്നു വര്‍ഷത്തിനുള്ളില്‍
നിരൊധ് ചിരിക്കും