എണ്‍പതുകളില്‍ അനിയത്തിമാര്‍
സ്കൂള്‍ ഇല്‍ പഠിച്ച കാലത്തേ ഒരു
പാഠം ഓര്മ വരുന്നു
ഒരു കര്‍ഷകന്റെ കുട്ടികള്‍ക് ഒരു
തത്തയെ കിട്ടി അവരതിനെ വളര്‍ത്തി
പവിഴം എന്ന് പേരും ഇട്ടു
ആ തത്ത നന്നായി സംസാരിക്കുമായിരുന്നു
ഒരിക്കല്‍ കതിര് കൊത്താന്‍ വരുന്ന കിളികളെ
എറിഞ്ഞപ്പോള്‍ ഒരു തത്ത ഏറു കൊണ്ടു വീണു
ആ തത അവരുടെ വളര്‍ത്തു തത്തയയിരുന്നു
അവരതിനെ ശുശ്രൂഷിച്ചു കൊണ്ട്
എപ്പോഴും പറയുമായിരുന്നു
പവിഴം നീ എന്തിന് ആ കള്ളക്കിളികളുടെ കൂടെ കൂടി
അവസാനം മുറിവ് ഭേദമായി
സംസാരിക്കാന്‍ തുടങ്ങിയപ്പോള്‍
തത്ത ആദ്യം പറഞ്ഞ വാക്കുകള്‍
പവിഴം നീ എന്തിന് ആ കള്ളക്കിളികളുടെ കൂടെ കൂടി
നാട്ടിലെ കതിരൊക്കെ കട്ട് തിന്നുന്ന
കള്ളക്കിളികളുടെ ഇടയില്‍
നാട്ടിന്പുരത്തിന്റെ നന്മ സൂക്ഷിച്ചിരുന്ന
ഒരു നല്ല കിളിയായിരുന്നു വീയെസ്സ്
വീയെസ്സ് നീ എന്തിന് ആ നികൃഷ്ട ജീവികളുടെ കൂടെ കൂടി!!!!!! ?
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ