മാർച്ച് 24, 2008
ഹേമപദ്മിനി എന്റെ ചേച്ചി
അസ്വസ്തരായ അച്ഛനമ്മമാരുടെ
ആകാംക്ഷയുടെ ആദ്യത്തെ കണ്മണി
അവര്‍ കണ്ണ് നിറയെ മനസ്സു നിറയെ കണ്ടു
എല്ലാവരെയും അഭിമാനത്തോടെ കാണിച്ചു
ഒരുപാടു പ്രതീക്ഷകളോടെ
സ്വപ്നങ്ങളോടെ
താലോലിച്ചു
വളര്‍ത്തി പഠിപ്പിച്ചു വലുതാക്കി
ഞാന്‍ ഭൂമിയില്‍ വരുമ്പോള്‍ തന്നെ
ദൈവം എനിക്കായി അയച്ച
എന്റെ ഓപ്പോള്‍
കൊഞ്ഞികളിച്ചും തമ്മില്‍തല്ലിയും
അഭിമാനത്തോടെ കളിച്ചു വളര്‍ന്ന
എന്റെ ഓപ്പോള്‍
നിന്റെ പ്രിയപ്പെട്ട വസ്തുക്കള്‍ ഒക്കെ
സ്ലേറ്റ് ഉം പെന്‍സിലും തുടങ്ങി
ഇഷ്ടപ്പെട്ട ഭക്ഷണങ്ങള്‍ വരെ
നീ നിന്റെ സന്തോഷം മാറ്റി വച്ചു
എനിക്ക് തന്നു എന്നെ വളര്‍ത്തി
എനിക്ക് നീ തന്ന ഓണ കോടി
ഒരിക്കലും മറക്കില്ല ഞാന്‍
അതെനിക്കു തന്നതിന് ശേഷം
നിനക്കു നിന്റെ ജോലി നഷ്ടപ്പെട്ടു
പിന്നെ നിനക്കു കൂട്ട് വന്ന അസുകങ്ങള്‍
നിന്നെ അത്ര മേല്‍ അവശയാക്കിയപ്പോഴും
അമ്മയും അച്ഛനും
നിനക്കു താങ്ങായി നിന്നു
മാനസിക വ്യധകല്ക് പുറമെ
ശാരീരിക വൈഷമ്യങ്ങളും
നിന്നെ വശം കേടുത്തിയപ്പോഴും
മാനസികമായും ശാരീരികമായും
ഭൌതികമായും ഉയര്ന്നവര്‍ എന്ന്
കരുതിയ ഒരുപാടു പേര്‍
നിന്റെ സഹായം
ആസ്വദിച്ചു
സ്വന്തം കാര്യങ്ങള്‍ നടത്തുന്നതിന്
നിന്നെ അത്രമേല്‍ വിഷമിപ്പിച്ച
ദൈവത്തിനു പോലും
നിന്റെ സഹായം വേണ്ടി വന്നു
ഒരു ആസ്പതമുണ്ടാവാന്‍
എന്നിട്ടോ?
മനുഷ്യരും ദൈവവും ചേര്ന്നു നിന്നോട്
കാണിച്ച നെറികേട്
അതില്‍ നിന്നും ദൈവത്തിനു പോലും
മോചനമില്ല
തീര്‍ച്ച !!!!
എന്നിട്ടും
ആരും ഒട്ടും പ്രതിക്ഷികാത്ത്ത സമയത്തു
പ്രതീക്ഷിക്കാത്ത വിധത്തില്‍ .....
അവസ്ഥയില്‍
നിന്നെ കാണേണ്ടി വന്നു
ജനങ്ങള്‍ ആഹ്ലധപൂര്വം
വിഷു ആകൊഷികുംപോള്‍
നീ മാത്രം !!
അന്നും പ്രതിക്ഷയുണ്ടായിരുന്നു
നിനക്കു
സംശയം ഒട്ടും ഉണ്ടായിരുന്നില്ല
നിനക്കും
എനിക്കും
നിന്നെ വന്നു കാണുന്നത് വരെ
ആ കാഴ്ച
ജനിച്ച കുഞ്ഞു ആദ്യമായി കാണുന്ന
അമ്മയുടെയും അച്ഛന്റെയും മുഖം
തിരിച്ചറിയുന്നത് പോലെ
നീ എന്നെ കണ്ടു നെഴ്സിനോടും വിമലയോടും
ഇതു എന്റെ അനുജന്‍ എന്ന് പറഞ്ഞതു
എല്ലാവരെയും നീ വിശ്വസിച്ചു
ആ വൃത്തികെട്ട ഡോക്ടറെയും
കണ്ണ് തുറന്നു സ്വപ്നം കണ്ടു നീ
അത് കഴിഞ്ഞു ഞാന്‍ കുഴഞ്ഞു വീണു
എന്റെ ഹൃദയം മുറിഞ്ഞു വീഴുന്നത്
ഞാനറിഞ്ഞു
അത് കഴിഞ്ഞു
ശ്രീദേവിയോട് പുറപ്പെടാന്‍ പറഞ്ഞു ഞാന്‍
അവള്‍ എത്തുന്നത് വരെ
നീ പ്രാണന്‍ കയ്യില്‍ പിടിച്ചു കാത്തിരുന്നത്
അതിനുവേണ്ടി വീണ്ടും അതെ നന്നികെട്ട
ദൈവങ്ങളോട് തന്നെ അപേക്ഷിച്ചതും
അതിനിടയില്‍ നിന്നെ കാണാന്‍ വന്ന
ഓരോരുത്തരോടും
പറഞ്ഞ അളന്നു മുറിച്ച വാക്കുകള്‍
കിടകയില്‍ ഒന്ന് ഇളകി ഇരികുമ്പോള്‍ പോലും
നീ അനുഭവിച്ച ആശ്വാസം
ആ ചെറിയ ആശ്വാസത്തിനു പോലും
നീ അനുഭവിച്ച വേതന
പിന്നെ
ശ്രീ ദേവിയുടെയും ബിന്ദുവിന്റെയും
കൈകളില്‍ കിടന്നു
നീ യാത്രയായത്
ഏപ്രില്‍ ഇരുപത്തിനാലിന്
എന്നോട് നീ പറഞ്ഞ വാക്കുകള്‍
നീ വിഷമിക്കണ്ട
നീ നന്നായി വരും
നിന്റെ എല്ലാ വിഷമങ്ങളും മാറും
നിന്റെ ഇപ്പോഴത്തെ എല്ലാ വിഷമങ്ങളും മാറി
നീ നന്നായി ജീവിക്കും
ഇതിന് ഞാന്‍ എത്ര കോടി ജന്മങ്ങളിലെ
പുണ്യം ചെയ്തു ഇതു കേള്‍ക്കാന്‍
നിന്റെ കൂടെപ്പിരപ്പായി ജനിക്കാന്‍
എന്നും എല്ലാവര്‍ക്കും
വിഷു വിനു
പൂത്തിരികള്‍ പുന്ചിരികുകയും
കണി കൊന്നകള്‍ പൂക്കുകയും
ചെയ്യുമ്പോള്‍
എന്റെ മനസ്സിലെ
ഹേമ വര്‍നത്തിലെ
കണിക്കൊന്നകള്‍ കരിയുന്നില്ല
ഒരിക്കലും
ഒരിക്കലും മരിക്കാത്ത
നിന്റെ ഓര്‍മ്മയ്ക്കായി
ഞാന്‍ കാണുന്ന ഓരോ വിഷു കണി കൊന്നയിലും
ഒരു മഞ്ഞു തുള്ളിയായി
എന്റെ കണ്ണീര്‍ കനം കാണും
നീ എന്റെ കോടി ജന്മങ്ങളിലെ
സുക്രുതമായിരുന്നു
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
സ്വാഗതം ബൂലോഗത്തേക്ക്. ബ്ലോഗിന്റെ തലക്കെട്ടു മലയാളത്തിലാക്കൂ.. അക്ഷരപിശാകുകള്‍ പതുക്കെ ശരിയാവുമെന്നു പ്രതീക്ഷിക്കാമല്ലൊ. ചിലവ താഴെ..
മറുപടിഇല്ലാതാക്കൂഅസ്വസ്തരായ - aswasthharaaya
വ്യധകല്ക് - vyathhakaLkk~
വൈശംയങ്ങളും - vaishamyangngaL
പ്രതിക്സിക്കാത്ത - pratheekshikkaaththa